കോൺഗ്രസ്സ്  ആസൂത്രണം ചെയ്ത നരബലി

സിഖ് കൂട്ടക്കൊലയുടെ ചരിത്രം ഇന്ത്യയുടെ ഭൂതകാലങ്ങളെയും ഇന്ത്യ നീണ്ടകാലം ഭരിച്ച കോൺഗ്രസ്സ് എന്ന ജാനാധിപത്യ പാർട്ടിയുടെ ഹിംസാത്മക മുഖത്തെയും എങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു എന്നത് കേവലം രാഷ്ട്രീയപരമായ വിമർശനങ്ങൾക്കും അപ്പുറം മനുഷ്യാവകാശ ചരിത്രത്തിലെ മറഞ്ഞു കിടക്കുന്ന ഒരധ്യായമാണ് .

ഒരുപക്ഷെ നാം അറിയാത്തതും ,കേൾക്കാത്തതുമായ എത്രയോ നിഗൂഢമായ ഹിംസാത്മക പ്രയോഗങ്ങൾ അഹിംസയുടെ വക്താക്കൾ എന്നറിയപ്പെടുന്ന ഇന്ദിരയുടെ കുടുംബം രാഷ്ട്രത്തോട്  ചെയ്തിരിക്കുന്നു.

അടിയന്തരാവസ്ഥ ഒരു രാഷ്ട്രീയ പ്രയോഗം എന്നനിലയിൽ തങ്ങളുടെ ഏകാധിപത്യ സ്വഭാവത്തെ പ്രാവർത്തികമാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞതുതന്നെ ഈ മറഞ്ഞു കിടക്കുന്ന ഏകാധിപത്യ പ്രവണതയുടെ പരോക്ഷ വീക്ഷണം തന്നെയാണ് .

എന്താണ് സിഖ് കൂട്ടക്കൊല ? എങ്ങനെയാണ് അതിൻ്റെ രാഷ്ട്രീയഇടപെടലുകൾ വംശഹത്യയുടെ വഴിയിലേക്ക് സമൂഹത്തെ കൊണ്ടു  ചെന്നെത്തിച്ചത് ?

ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.സൈനിക നടപടിയിലൂടെ ഭീകരരെ അമർച്ച ചെയ്യാൻ സൈന്യത്തിന് കഴിഞ്ഞിരുന്നു.എന്നാൽ  

1984 ജൂൺ 5-ഉം 6-ഉം തീയതി നടന്ന ഈ സൈനിക നടപടിയിൽ  സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.സിഖ് സമൂഹത്തിൽ അവരുടെ വൈകാരികമായ വിഷയമായി ഈ സംഭവം അടയാളപ്പെടുത്തപ്പെട്ടു.തുടർന്നാണ് അതിനെ തുടർന്നുള്ള  പകപോക്കലായി ഇന്ദിരാ ഗാന്ധിയെ വധിക്കാൻ സിഖ് വിഘടന വാദികൾ തയ്യാറാകുന്നതും അതിലവർ വിജയിക്കുന്നതും.

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ഉണ്ടാക്കിയ അലയൊലികൾ വംശീയ  മായ ആക്രമണങ്ങൾക്ക് വഴിയൊരുക്കുകയും ആ പദ്ധതിയെ സർക്കാരും കോൺഗ്രസ്സ് പാർട്ടിയും പൂർണ്ണമായും പിന്തുണക്കുകയും ചെയ്തതും.‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍…’എന്നാണ്   അത് ഔദ്യോഗികമായി 2733 പേരും സ്വതന്ത്ര ഏജന്‍സികളുടെ കണക്ക് പ്രകാരം 8000ത്തോളം പേരും കൊല്ലപ്പെട്ട ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നിനെ കുറിച്ച് രാജീവ് ഗാന്ധി പ്രതികരിച്ചത് .വൻ  മരങ്ങൾ വീഴുമ്പോൾ കലാപവും വംശഹത്യയും ഉണ്ടാകുമെന്ന പരോക്ഷമായ ഒരു ധ്വനി അതിനുണ്ടായിരുന്നു.നിരവധി പേരാണ് ഡൽഹിയിലെ തെരുവുകളിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് .ദൈനം ദിന ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ പലവിധ തൊഴിലുകൾ ചെയ്തു ജീവിച്ച സാധാരണക്കാരായ മനുഷ്യർ അതി ക്രൂരമായി കൊല ചെയ്യപ്പെട്ടു .അവരുടെ സ്വത്തുക്കൾ  കൊള്ളയടിക്കപ്പെടുകയും സ്ത്രീകൾ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാവുകയും ചെയ്തു. വിഭജനത്തിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിക്കാണ് ദൽഹി സാക്ഷ്യം വഹിച്ചത് .രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ നടന്ന ഈ കലാപം തങ്ങളുടെ അധികാരമുപയോഗിച്  മറച്ചു കളയാനും കോൺഗ്രസ്സ് എന്ന ദേശീയ പാർട്ടി ശ്രമിച്ചു .അവർ പൊതുജന മധ്യത്തിൽ അഹിംസയുടെ വക്താക്കളായി നിരന്തരം അവരോധിച്ചു കൊണ്ടിരുന്നു.സിഖ് കൂട്ടക്കൊലയെ  സംബന്ധിച്ച്  കോൺഗ്രസ്സിന് വ്യക്തമായുണ്ടായിരുന്ന  അറിവുകൾ  അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.സിഖുകാരേയും, അവർ താമസിക്കുന്ന സ്ഥലങ്ങളും കണ്ടു പിടിക്കുവാൻ അക്രമത്തിനു നേതൃത്വം നൽകിയവർ റേഷൻ കാർഡുകളും, വോട്ടർ പട്ടികയും, സ്കൂൾ രജിസ്ട്രേഷൻ വിവരങ്ങളും എല്ലാം സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ 31 രാത്രി തന്നെ, സിഖുകാരുടെ വീടുകൾ കണ്ടുപിടിച്ച് അതിലെല്ലാം ഇംഗ്ലീഷ് അക്ഷരം ‘S’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേ ദിവസം സിഖുകാരുടെ വീടുകൾ പ്രത്യേകമായി തിരിച്ചറിയാനായിരുന്നു ഇത്.ഒക്ടോബർ 31 നു രാത്രിമുതൽ കോൺഗ്രസ്സ് നേതാക്കളുൾപ്പടെയുള്ളവർ പ്രാദേശികമായി മീറ്റിങ്ങുകൾ നടത്തുകയും, കയ്യിൽകിട്ടാവുന്ന ആയുധങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുകയും ചെയ്തു. കോൺഗ്രസ്സ് പാർലിമെന്റംഗം കൂടിയായ, സജ്ജൻകുമാറിന്റെ നേതൃത്വത്തിൽ അക്രമികൾക്ക് മദ്യവും, നൂറുരൂപാ നോട്ടുകളും നൽകി. നവംബർ 1-ന് അക്രമാസക്തരായ ജനക്കൂട്ടം ഡൽഹിക്കടുത്ത സുൽത്താൻപുരിയിലും ത്രിലോക്പുരിയിലും മംഗൽപുരിയിലും തെരുവിലിറങ്ങി. പിന്നീട് ഡൽഹിയിലും അക്രമം വ്യാപിച്ചു. ഇരുമ്പു ദണ്ഡുകളും സ്ഫോടക വസ്തുക്കളും കഠാരകളും മണ്ണെണ്ണയുമായെത്തിയ അക്രമികൾ കണ്ണിൽ കണ്ട സിഖ് സമുദായാംഗങ്ങളെയെല്ലാം ആക്രമിച്ചു. സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിൽ തീവെപ്പും ബലാത്സംഗങ്ങളും കൊള്ളയും അരങ്ങേറി.

ഇങ്ങനെ ഗുജറാത്തിൽ  സംഘപരിവാർ നടത്തിയ കലാപത്തിന് സമാനമായ നരഹത്യക്ക് കോൺഗ്രസ്സ് ആ ദിനങ്ങളിൽ പിന്തുണ നൽകിയത് അവരുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പാതകമായി നിലനിൽക്കുക തന്നെ ചെയ്യും.ആട്ടിൻ തോലിട്ട ചെന്നായയുടെ മുഖമായിരുന്നു അഹിംസയുടെ വക്താക്കൾക്ക് എന്നത് ചരിത്രം നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കും.

ReplyForward

By Editor

Leave a Reply

Your email address will not be published. Required fields are marked *