യുവതി പ്രവേശനത്തിന്റെ പേരിൽ വിശ്വാസികളെ കലാപം നടത്താൻ തെരുവിലിറക്കിയ സംഘപരിവാർ അതിന്റെ ഇരട്ടത്താപ്പ് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ജനാധിപത്യത്തിൻറെ പരമോന്നത സഭയായ പാർലമെന്റിൽ. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് സ്ത്രീ പ്രവേശനത്തിനെതിരെ നിയമനിർമാണം നടത്തില്ലെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ കൈമലർത്തിയിരിക്കുന്നത്.ലോക്സഭയിൽ കോൺഗ്രസ് അംഗം ശശി തരൂരിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആണ് നിയമനിർമാണം കൊണ്ടു വരില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രഖ്യാപിച്ചത്. ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നത് വ്യക്തമാക്കിക്കൊണ്ടാണ് നിയമനിർമ്മാണത്തിനുള്ള സാധ്യത മന്ത്രി തള്ളിക്കളഞ്ഞത്.തെരഞ്ഞെടുപ്പ് കാലത്തു ഇടതുപക്ഷം വിശ്വാസികളെ വഞ്ചിച്ചെന്ന് പറഞ്ഞു സംഘപരിവാർ നടത്തിയ പ്രചാരങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ്സും ഉണ്ടായിരുന്നു. വിശ്വാസികളെ വഞ്ചിച്ച ഈ പാർട്ടികളെ വിശ്വാസികൾ തന്നെ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല.