ഇന്നത്തെ ചില പത്രവാർത്തകൾ കണ്ട ആർക്കെങ്കിലും പഞ്ചവടിപ്പാലത്തെക്കുറിച്ച് ഓർമ ഓർമ വന്നാൽ അവരെ കുറ്റം പറയാനാവില്ല. പുതു തലമുറയ്ക്ക് അറിയില്ലായിരിക്കാം പഞ്ചവടിപ്പാലത്തെക്കുറിച്ച. അഴിമതികളെ മൂർച്ചയേറിയ ഹാസ്യത്തിലൂടെ ആവിഷ്ക്കരിച്ച സിനിമയാണ് പഞ്ചവടിപ്പാലം. 1984ൽ കെജി ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആ ചിത്രത്തിലെ പൊളിഞ്ഞപാലത്തിനു ഇന്നത്തെ കൊച്ചിയിലെ പാലാരിവട്ടം പാലവുമായും സാദൃശ്യം കണ്ടാൽ അത് സ്വാഭാവികം. അഴിമതിക്കാരനായ ദുശ്ശാസനക്കുറുപ്പ് എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയോ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെയോ മുഖവുമായി സാമ്യം കണ്ടെത്തിയാൽ അവരെ അഭിനന്ദിക്കാതിരിക്കാൻ തരമില്ല.