കേരളം വീണ്ടും രാജ്യത്തിന് മാതൃക…അതേ.. രാജ്യത്തിന് മുമ്പിൽ അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് കേരളം.. നീതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി…കഴിഞ്ഞ 3 വർഷത്തിനിടയിൽ ആരോ​ഗ്യരം​ഗത്ത് സമാനതകളില്ലാത്ത മാറ്റം കൊണ്ടുവരികയും നിപ്പയെന്ന അതിമാരക വൈറസിനെ ഒരേ മനസ്സോടെ നേരിടുകയും ചെയ്ത ആരോ​ഗ്യവകുപ്പിന്റെ നെറുകയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തുന്നതാണ് ഈ നേട്ടം..