ഗാന്ധിജി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ ഹത്യകൾ കൃത്യമായി നടത്തിയ ഇന്ത്യൻ ഫാസിസ്റ്റുകൾ. ഇന്ത്യയിൽ നാളിതുവരെ നടന്ന വർഗീയ കലാപങ്ങളിൽ പ്രതിസ്ഥാനത്തുണ്ട് ആർഎസ്എസ്. രാജ്യത്തെ ഞെട്ടിച്ച നിരവധി സ്‌ഫോടനങ്ങൾ നടത്തിയ ഹിന്ദുത്വ ഭീകരരെ നിയമത്തിനു മുന്നിലെത്തിച്ച മുംബൈ പൊലീസിലെ ധീരനായ ഓഫീസർ ഹേമന്ത് കർക്കറെയുടെ കൊലയിൽപ്പോലും പങ്ക് ആരോപിക്കപ്പെടുന്നവർ. ഭീകരതയുടെ രീതിശാസ്ത്രങ്ങളുടെ കാര്യത്തിൽ ലോകത്തിലെ മറ്റേതു ഭീകര സംഘടനയ്ക്കും ഒപ്പം നില്ക്കാൻ കഴിയുന്നവർ. തീവ്ര ദേശീയതയുടെ, ഗോസംരക്ഷണത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളെയും ദളിതരെയും ആക്രമിക്കുന്ന ആർഎസ്എസ്സിന്റെ ആക്രമണ സ്വഭാവം ചിത്രീകരിക്കുന്ന ആനന്ദ് പട് വാർഡന്റെ റീസൺ (വിവേക്) എന്ന ഡോകുമെന്ററിക്കെതിരെയുള്ള ഭരണകൂട നീക്കം കൂടുതൽ പ്രകടമാകുകയാണ്. തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വ ചിത്ര ഫെസ്റ്റിവലിൽ ഈ നാലു മണിക്കൂർ ഡോക്യു്മെന്ററിയുടെ പ്രദർശനം തടഞ്ഞപ്പോൾ ഹൈക്കോടതി ഇടപെട്ടാണ് പ്രദർശനാനുമതി ലഭിച്ചത്. അതേക്കുറിച്ചു കേരളം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം മധു ജനാർദനൻ സംസാരിക്കുന്നു.