സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകളും ചിലവുകളും സംബന്ധിച്ച് ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മദ്യത്തിൽ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. ഉത്തർപ്രദേശിന്റെ തനത് നികുതി വരുമാനത്തിന്റെ 22.08 ശതമാനവും മദ്യത്തിലൂടെയാണ് സ്വരൂപിക്കുന്നത്.
കർണാടകയുടെ വരുമാനത്തിന്റെ 20.77 ശതമാനവും ബംഗാളിന്റെ വരുമാനത്തിന്റെ 20.23 ശതമാനവും വരുന്നത് മദ്യത്തിൽ നിന്നാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മദ്യത്തിൽ നിന്ന് സ്വരൂപിക്കുന്നത് വരുമാനത്തിന്റെ 40 ശതമാനമാണ്. ഗുജറാത്ത്, ബിഹാർ, നാഗാലാന്റ്, മിസോറാം, മണിപ്പൂർ എന്നിവടങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൻ്റെ വരുമാനത്തിൽ 3.7 ശതമാനം മാത്രമാണ് മദ്യത്തിൽ നിന്ന് വരുന്നതെന്നും ശ്രദ്ധേയമാണ്.