രാജ്യത്തെ നിത്യോപയോഗ സാധാനങ്ങളുടെ വിലക്കയറ്റത്തോത് ഡിസംബറിൽ കുതിച്ചുയർന്നപ്പോൾ ദേശീയതലത്തിലെ ട്രെൻഡിന് കടകവിരുദ്ധമായി കേരളത്തിൽ വിലക്കയറ്റത്തോത് കുത്തനെ കുറഞ്ഞു.

ഉപഭോക്തൃവില (റീറ്റെയ്ൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം രാജ്യത്ത് നവംബറിലെ 5.55 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനത്തിലേക്കാണ് കുത്തനെ കൂടിയത്. അതെ സമയം കേരളത്തിലെ വിലക്കയറ്റത്തോത് നവംബറിലെ 4.80 ശതമാനത്തിൽ നിന്ന് 4.28 ശതമാനതിലോട്ട് താഴ്ന്നു. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഡൽഹിയിലും (2.95%), ജമ്മു കശ്‌മീരിലും (4.15%) പണപ്പെരുപ്പം കേരളത്തിലും കുറവാണ്. വിലക്കയറ്റം ഏറ്റവും രൂക്ഷം ഒഡീഷയിലും (8.73%), ഗുജറാത്തിലുമാണ് (7.07%). ഹരിയാന, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലാണ്

By Arabhy

Leave a Reply

Your email address will not be published. Required fields are marked *