ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വിനാശകാരമായ സംഘടന ഏതെന്നതിന് ഒരുത്തരമേയുള്ളൂ അതാണ് ആർ എസ് എസ് എന്ന രാഷ്ട്രീയ സ്വയം സേവക് സംഘം.ഇന്ത്യയുടെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തെപ്പോലും ഒറ്റുകൊടുക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്ക് അനുകൂലമായി എക്കാലവും നിലകൊള്ളുകയും ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ വധിക്കാൻ കൂട്ടു നിൽക്കുകയും ചെയ്ത ആർ എസ് എസ് എക്കാലവും ഇന്ത്യയെ കൊല നിലമാക്കുകയാണ് ചെയ്തത്.അനേക ലക്ഷം മനുഷ്യരുടെ മരണത്തിനും ദുരവസ്ഥക്കും അവർ ഈ കാലയളവിൽ കാരണക്കാരായി.
ഈ കാലത്തും വംശീയതയും വിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ട് ആർ എസ് എസ് രാഷ്ട്രീയ സംവിധാനങ്ങളിൽ ചുറ്റിത്തിരിയുന്നു.
എന്താണ് ആർ എസ് എസിന്റെ രാഷ്ട്രീയ പ്രത്യേയ ശാസ്ത്രം ?
അതെങ്ങനെയാണ് ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ബാധിക്കുന്നത് ?
1925 ൽ നാഗ്പൂരിലെ മോഹിദെവാഡ എന്ന സ്ഥലത്താണ് ആർ എസ് എസ് സ്ഥാപിക്കപ്പെട്ടത് .കേശവ ബലിറാം ഹെഡ്ഗേവാറായിരുന്നു ആർ എസിന്റെ സ്ഥാപകൻ .1927 ലെ നാഗ്പൂർ കലാപം കഴിഞ്ഞതിനു ശേഷമാണ് ആർ.എസ്.എസ്സിന് ജനങ്ങൾക്കിടയിൽ വൻ പ്രചാരം ലഭിച്ചത്.ഹിന്ദു മുസ്ലിം ലഹളകളിലൂടെ വർഗ്ഗീയതയിലൂന്നിയ വളർച്ച ആർ എസ് എസ് ലക്ഷ്യമിട്ടതും നാഗ്പൂർ കലാപത്തോടെയാണ്.ഹിന്ദുത്വ വർഗ്ഗീയതയുടെ അടിസ്ഥാന തത്വശാസ്ത്രം തന്നെ ഹിംസാത്മകമായ തീവ്ര വർഗ്ഗീയതയാണെന്ന ബോധം എക്കാലവും സംഘടന പിന്തുടർന്നു പോന്നു.
ബഹുസ്വരമായ ഇന്ത്യൻ ഭരണഘടനയുടെ വീക്ഷണത്തിലൂടെ ആർ എസ് എസ് ഒരിക്കലും തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ പരുവപ്പെടുത്തുമെന്ന് വിശ്വസിക്കാൻ കഴിയില്ല.പൂർണ്ണമായും മുതലാളിത്ത വ്യവസ്ഥിതിയോടുള്ള കൂറിലായിരിക്കും രാഷ്ട്രീയ നയങ്ങൾ സംഘപരിവാർ പരുവപ്പെടുത്തി എടുക്കുക.വ്യാവസായിക വിപ്ലവ കാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലം ഗോൾവാൾക്കർ അണികൾക്ക് നൽകിയ നിർദ്ദേശം സാമ്രാജ്യത്വത്തിന് എതിരെ പോരാടാനല്ല ബ്രിട്ടന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് .”സവർണ്ണ ജാതി ഹിന്ദുക്കൾ ബ്രിട്ടിഷുുകാർക്ക് എതിരെ സമരം ചെയ്തു അവരുടെ ഊർജ്ജം പാഴാാക്കരുത്. നിങ്ങളുടെ ശത്രുക്കൾ ബ്രീട്ടീഷുകാർ അല്ല. മുസ്ലീ്ലീങ്ങളും, ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റുകളുമാണ് നിങ്ങളുടെ ശത്രുക്കൾ, അവരോടു യുദ്ധം ചെയ്യണം ” എന്നായിരുന്നു ഗോൾവാൾക്കറുടെ രാഷ്ട്രീയ നയം.
സ്വാതന്ത്ര്യാനന്തരമുണ്ടായ എല്ലാ കലാപങ്ങൾക്കു പിന്നിലും ആർ എസ് എസിൻറെ അജണ്ടകളും പിന്തുണയുമുണ്ടായിരുന്നു.ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതവും ജീവനും ഇല്ലാതാക്കാൻ ഇത്രയും വർഷത്തെ പ്രവർത്തനത്തിലൂടെ ആർ എസ് എസിന് കഴിഞ്ഞു.ഇന്ത്യയുടെ ആധുനികമായ ജനാധിപത്യ സങ്കല്പങ്ങളെ അട്ടിമറിച്ചുകൊണ്ട് മത മൗലികവാദത്തിൽ അടിയുറച്ച ഹിന്ദു രാഷ്ട്ര സങ്കല്പങ്ങളാണ് ഈ കാലവും ആർ എസ് എസ് മുന്നോട്ടുവയ്ക്കുന്നതും പ്രവർത്തിക്കുന്നതും.നാനാ മത വിഭാഗക്കാർ ഉൾക്കൊള്ളുന്ന ഇന്ത്യൻ സമൂഹത്തെ ഭിന്നിപ്പിക്കുകയും രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ആർ എസ് എസിന്റെ രാഷ്ട്രീയ സിദ്ധാന്തമാണ്. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ അവരുടെ എല്ലാ തീരുമാനങ്ങളും ആർ എസ് എസ് അജണ്ടയുടെ യുടെ ഭാഗമായി നടപ്പിലാക്കപ്പെടുന്നവയാണ്.
ഗാന്ധിവധത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘടനയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.നാഥുറാം വിനായക ഗോഡ്സെയുടെ ചരിത്രം ആർ എസ് എസിന് നിഷേധിക്കാൻ കഴിയില്ല.ഹിന്ദു മഹാസഭ പോലെ അനേകം സംഘപരിവാർ പോഷക സംഘടനകളാലുംആർ എസ് എസിന്റെ ജനാധിപത്യ വിരുദ്ധ വർഗ്ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കപ്പെടുന്നു.
ഗാന്ധി വധത്തിന് ശേഷം ആർ എസ് എസുകാർ എന്തായിരുന്നു ചെയ്തത്
“ ആർ.എസ്.എസിന്റെ എല്ലാ നേതാക്കളുടേയും പ്രസംഗങ്ങൾ മുഴുവൻ വർഗീയ വിഷം നിറഞ്ഞതായിരുന്നു. ഇത്തരത്തിൽ വിഷമയമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച ഭീകരമായ അവസ്ഥയുടെ അന്തിമ ഫലമാണ് ഗാന്ധിവധം. ഗാന്ധിയുടെ മരണശേഷം ആർ.എസ്.എസുകാർ സന്തോഷം പ്രകടിപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു ”
സർദാർ വല്ലഭായ് പട്ടേലിന്റെ എഴുത്തുകളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.ഇതേ സർദാർ വല്ലഭായ് പട്ടേലിനെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാൻ ഏകതാ പ്രതിമ പോലുള്ളവ കൊണ്ടുവരുന്ന ആർ എസ് എസിന്റെ കപട ചരിത്ര നിർമ്മാണവും പ്രത്യേക അജണ്ടകളുടെ ഭാഗമാണ്.രാജ്യത്തിന്റെ സംസ്കാരം കെട്ടുകഥകൾക്ക് അധിഷ്ഠിതമായ വികലമായ ഒന്നാക്കി പ്രചരിപ്പിക്കാൻ സംഘപരിവാർ അനുകൂല ചരിത്ര നിർമ്മാണം സാധ്യമാക്കാൻ ആർ എസ് എസ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യയിൽ നടന്ന നിരവധി വർഗീയ കലാപങ്ങളിൽ ആർ.എസ്.എസിന് പങ്കുള്ളതായി ഈ കലാപങ്ങളുടെ അന്വേഷണത്തിന് നിയമിക്കപ്പെട്ട കമ്മീഷണുകൾ തങ്ങളുടെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറ് റിപ്പോർട്ടുകളിലെങ്കിലും ആർ.എസ്.എസ്സിനേയും സംഘ്പരിവാറിനേയും പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. 1979 ൽ ബീഹാറിലെ ജംഷഡ്പൂരിൽ നടന്ന വർഗീയകലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റീസ് ജിതേന്ദ്ര നാരായൺ കമ്മീഷൺ റിപ്പോർട്ടിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
“ രേഖപ്പെടുത്തിയ എല്ലാവിവരങ്ങളും ഗൗരവപൂർവ്വമായും സൂക്ഷ്മമായും പഠിച്ചശേഷം കമ്മീഷൺ എത്തിച്ചേർന്ന നിഗമനം ഇതാണ്:ജാംഷഡ്പൂരിൽ വിപുലമായ സംഘടനാ സംവിധാനവും ഭാരതീയ ജനതാപാർട്ടി,ഭാരതീയ മസ്ദൂർ സംഘ് എന്നിവയുമായി അടുത്ത ബന്ധവുമുള്ള ആർ.എസ്.എസിന് സാമുദായിക കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടാൻ പാകത്തിലുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിൽ കാര്യമായ പങ്കുണ്ടായിരുന്നു.”
1971 ലെ തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച് ജസിറ്റീസ് വിതയത്തിൽ കമ്മീഷൺ തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:
“ തലശ്ശേരിയിലെ ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധവികാരം വളർത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആർ.എസ്.എസ്. സജീവ പങ്കാളിത്തമാണ് വഹിച്ചത് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.”
മാത്രമല്ല
ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും ബാബറി മസ്ജിദിന്റെ തകർച്ചയുണ്ടാക്കിയ ആഘാതം ഒരുകാലത്തും മാഞ്ഞു പോകില്ല .ഹിന്ദുത്വ ഭീകരത ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള തത്വ ശാസ്ത്രങ്ങൾ രൂപപ്പെടുത്തിയ പരീക്ഷണ ശാലകളിൽ ഒന്നായിരുന്നു ബാബറി മസ്ജിദ്.ബാബറി മസ്ജിദ് തകർക്കുന്നതിലൂടെ ആർ എസ് എസ് ലക്ഷ്യമിട്ട സാമുദായിക സ്പർധയും വർഗീയതയും ധ്രുവീകരണവും നടപ്പിൽ വരുത്തുകയായിരുന്നു ശേഷമുണ്ടായത്.വർഗ്ഗീയതയെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മാർഗ്ഗമായികണ്ട ആർ എസ് എസ് ഗുജറാത്തിലും അതുതന്നെ നടപ്പിലാക്കി.ഇന്ത്യകണ്ട ഏറ്റവും വലിയ വംശ ഹത്യയായി അതുമാറി.ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി ഹിന്ദുരാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യമാണ് ആർ എസ് എസ് മുന്നോട്ടു വയ്ക്കുന്നത്.ഒരു നൂറ്റാണ്ടിലേക്ക് അതെത്തുമ്പോൾ ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് അവരുടെ എല്ലാ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നത്.ഗോൾവാൾക്കറുടെ അടക്കം ലക്ഷ്യങ്ങൾ ഫാസിസ്റ്റ് രാഷ്ട്രീയത്തിലൂടെ ആർ എസ് എസിനെ അധികാരത്തിൽ എത്തിക്കുകയും വംശീയ ഉന്മൂലനവും തന്നെയായിരുന്നു.അജ്മീർ സ്ഫോടനം അടക്കമുള്ള ഭീകരവാദ പ്രവർത്തനങ്ങളിലൂടെ ഭൂരിപക്ഷ ഭീകരതയുടെ വക്താക്കളായി മാറാനും തങ്ങളുടെ ആശയങ്ങൾക്കനുസൃതമായി കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കാനും ഹിന്ദുത്വ രാഷ്ട്ര ലക്ഷ്യങ്ങൾ നടപ്പിലാക്കാനും ആർ എസ് എസ് യത്നിച്ചു കൊണ്ടിരിക്കുന്നു.കമ്മ്യൂണിസ്റ്റ് കാരെയും ഇതര മത വിഭാഗങ്ങളെയും ലക്ഷ്യമിട്ട് ഹിംസാത്മകമായ പ്രൊപ്പഗണ്ടകൾ നടപ്പിലാക്കുകയും തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഏതു വിധേനെയും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നു.ഫാസിസ്റ്റ് സംഘടനയുടെ ഒരു നൂറ്റാണ്ട് യഥാർത്ഥത്തിൽ ആധുനിക ഇന്ത്യൻ ജനാധിപത്യ സങ്കല്പങ്ങളുടെ മേലുള്ള വെല്ലുവിളിയായാണ് രാഷ്ട്രം കാണേണ്ടത്.ആർ എസ് എസിൻറെ വളര്ച്ചയെയാണ് ഇന്ത്യൻ ജനത പ്രതിരോധിക്കേണ്ടതും
ReplyForward |