ഭരണഘടന നിർമ്മിക്കാൻ നിയോഗിക്കപ്പെട്ട 229 പേരിൽ ഒരാളായിരുന്നു എന്നത് മാത്രമല്ല ദാക്ഷായണി വേലായുധന്റെ ചരിത്രം. ആ പടവ് കയറിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും ഏക ദളിത് വനിതയുമായിരുന്നു അവർ. അയിത്താചാരത്തിന്റെയും അനാചാരത്തിന്റെയും പേരിൽ നെഹ്രുവിനോട് വാഗ്വാദത്തിലേർപ്പെട്ട അംബേദ്കറോട് തർക്കിച്ച ആ വിപ്ലവനായികയെക്കുറിച്ച്.