രാജ്യം മറ്റൊരു ദേശീയ തെരഞ്ഞെടുപ്പിലേക്ക് കടന്നുകഴിഞ്ഞു. മായാജ്യോതി നന്നായി മങ്ങിയെങ്കിലും നരേന്ദ്രമോഡിയുടെ പ്രഭാവത്തോടുതന്നെയാണ് പ്രതിപക്ഷരാഷ്ട്രീയം ഏറ്റുമുട്ടുന്നത്.

ദേശീയതലത്തിൽ ബിജെപിമുന്നണിക്ക് ബദൽ ഇതുവരെ നിലവിൽ വന്നിട്ടില്ല. തെരഞ്ഞെടുപ്പിനുമുമ്പ് അതുണ്ടാകാനുള്ള സാധ്യതയും അടഞ്ഞിരിക്കുന്നു. അങ്ങനെയൊരു മുന്നണി രൂപീകരിക്കപ്പെടാനുള്ള സാധ്യത ലോക്സഭയിലേക്ക് ഏറ്റവുമധികം അംഗങ്ങളെ അയക്കാൻ പോവുന്ന ഉത്തർപ്രദേശ് തൊട്ട്, ഏറ്റവും കുറച്ച് അംഗങ്ങൾ അയക്കപ്പെടാൻ പോവുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ എങ്ങുമില്ല.

അങ്ങനെയൊരു ബദലിന്റെ നേതൃത്വം അവകാശപ്പെടുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ മോഡിക്കെതിരായ ഒരു ബദൽപ്രഭാവം പ്രവർത്തിക്കുന്നുണ്ടെന്ന് പലരും കരുതുന്നു.

ബിജെപിയുടെ വിപത്തിനെതിരായ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നവരായിട്ടുപോലും ഇടതുപക്ഷം, കോൺഗ്രസ്സിനെ നിരുപാധികം പിന്തുണക്കാൻ തയ്യാറാവാത്തതെന്തുകൊണ്ടാണെന്നുവരെ അവരിൽ ചോദ്യമുയരുന്നു.

ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്‌റു തൊട്ട്, ഇന്ദിര ഗാന്ധിയിലൂടെ, ഇന്ന് രാഹുൽ ഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന ഫാസിസപ്രവണതകളെ ചെറുക്കാൻ എത്രക്ക് പോന്നതാണ്? അപ്ഫ്രണ്ട് സ്റ്റോറീസ് പരിശോധിക്കുന്നു.

ആദ്യഭാഗമായി, രാജ്യത്ത് ഫാസിസത്തിന്റെ പ്രവണതകൾ ആദ്യം കടത്തിവിട്ട അടിയന്തരാവസ്ഥയുടെ നാളുകളിലെ അനുഭവങ്ങൾ അക്കാലത്ത് കലാലയ വിദ്യാർത്ഥികളോ വിദ്യാർത്ഥിസംഘാടകരോ ആയിരുന്ന പ്രമുഖ നേതാക്കൾ പങ്കുവെക്കുന്നു. ആദ്യം പ്രകാശ് കാരാട്ട്