പെരുമഴക്കാലമാണ് വരുന്നത്. ഇടവപ്പാതിയിൽ തുടങ്ങുന്ന മൺസൂൺ മഴയിൽ പകർച്ചപ്പനി കൂടി പെയ്തിറങ്ങും, പ്രത്യേകിച്ചും കൊതുക് പരത്തുന്ന പലതരം പനികൾ.
കൊതുകുകളെ ആകമാനം നിർമാർജനം ചെയ്ത് പനിയെ അങ്ങ് ഇല്ലാതാക്കിക്കളയാം എന്നത് ഒരു വലിയ വ്യാമോഹമാണ്. അത് നടക്കുന്ന കാര്യമല്ല. അനിവാര്യമായ കാര്യം മഴക്കാലപൂര്‍വ്വ ശുചീകരണമാണ്. പകരുന്ന പനിയെക്കുറിച്ചും അത് തടയാൻ വേണ്ട ശുചീകരണ ദൗത്യങ്ങളെക്കുറിച്ചും മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ സംസാരിക്കുന്നു.