നാലാംതവണയും അമേരിക്കൻ വനിതാ ഫുട്ബോൾ ടീം ലോകകപ്പ് അവരുടെ രാജ്യത്തെത്തിച്ചിരിക്കുന്നു. എന്നാൽ വെറും ഒരു ലോകകപ്പ് ജയം മാത്രമാണോ ഇത്? അല്ല. ഒരു സമൂഹം എത്രമേൽ രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് ഫ്രാൻസിലെ റെയിംസിലെ സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ. ഈ ലോകകപ്പിന്റെ താരം നേടിയ മേഗൻ റാപ്പിനോ ചരിത്രത്താളുകളിൽ തന്റെ പേരു രേഖപ്പെടുത്തിയത് കളിക്കളത്തിൽ നേടിയ സുവർണപാദുകവും സ്വർണപ്പന്തും കൊണ്ട് മാത്രമല്ല, ഉറച്ച നിലപാടുകളിലൂടെയാണ്. അപ്പ്ഫ്രന്റ് സ്റ്റോറീസ് പരിശോധിക്കുന്നു കളിക്കത്തിൽ പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്ന പ്രതീക്ഷാനിർഭരമായ ഒരു സമൂഹത്തെക്കുറിച്ച്