വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യും എന്ന കെ എം മാണിയുടെ ആപ്തവാക്യത്തെ സാധുകരിച്ചു വീണ്ടുമൊരു പിളർപ്പിലേക്ക് കേരള കോൺഗ്രസ്സ് ഇന്നലെ ചെന്നെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ്സിന്റെ വളർച്ചയും അതിന്റെ പിളർപ്പിന്റെ ചരിത്രവും ഒന്നുമല്ല, ഇന്ന് നാം അന്വേഷിക്കണ്ടത്. മറിച്ചു കേരള കോൺഗ്രസ്സ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എവിടേയ്ക്ക് എത്തിപ്പെടുന്നു എന്ന സുപ്രധാന വിഷയത്തിലേക്കാണ് നാം കണ്ണോടിക്കേണ്ടത്. അപ്പ്ഫ്രന്റ് സ്റ്റോറീസ് പരിശോധിക്കുന്നു കേരള കോൺഗ്രസ്സ് ഇനി എങ്ങോട്ട്?