ഇന്ത്യയിലെ പ്രധാന കേന്ദ്ര ട്രേഡ് യൂണിയനുകളില്‍ ഒന്നാണ് സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് അഥവാ സിഐടിയു. ചൂഷണം അവസാനിപ്പിക്കാനും സാമൂഹ്യപരിവര്‍ത്തനത്തിനും വര്‍ഗസമരം എന്നതായിരുന്നു 1970ല്‍ സിഐടിയു രൂപീകരിക്കുമ്പോഴുണ്ടായിരുന്ന കാഴ്ച്ചപ്പാട്. 2019ലെ മെയ് 30 സ്ഥാപകദിനം മുതൽ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് സിഐടിയു.