നരേന്ദ്രമോദി സർക്കാരിന് കോർപ്പറേറ്റുകളോടുളള പ്രണയം തീരുന്ന മട്ടില്ല.. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച തന്റെ കന്നി ബജറ്റിലുടനീളം ഈ കോർപ്പറേറ്റ് പ്രീണനം തന്നെയാണ് കാണാൻ കഴിഞ്ഞത്.. കോർപ്പറേറ്റുകളെ വല്ലാതങ്ങ് സഹായിക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയെയും കർഷകരെയും സാധാരണക്കാരെയും അപ്പാടെ അവ​ഗണിക്കാൻ ഒരും മടിയും കാണിച്ചില്ല എന്നതാണ് സത്യം.