ഭയപ്പെട്ടതൊന്നും സംഭവിച്ചില്ല. നിപ എന്ന മഹാമാരിയെ ഒരിക്കൽ കൂടി കേരളം പിടിച്ചു കെട്ടി. പ്രതിരോധ പ്രവർത്തനങ്ങൾ. മുൻകരുതലുകൾ. അടിയന്തര സജ്ജീകരണങ്ങൾ. 24 മണിക്കൂർ നിരീക്ഷണ സംവിധാനങ്ങൾ. ഒരിക്കൽകൂടി
ലോകത്തിനു മാതൃകയായി കേരളത്തിന്റെ ആരോഗ്യരംഗം. എന്നാൽ ഒട്ടും ആശ്വാസ്യകരമല്ല കാര്യങ്ങൾ കാരണം നിപയേക്കാൾ നമ്മൾ ഭയക്കേണ്ട ചിലതുണ്ട് നമുക്ക് ചുറ്റും. മോഹനൻ വൈദ്യരെയും ജേക്കബ് വടക്കുംചേരിയെയും പോലെയുള്ള ശാസ്ത്ര വിരുദ്ധ വൈറസുകളാണവ. സ്വാർത്ഥലാഭത്തിനു വേണ്ടി ഒരു സമൂഹത്തെ തന്നെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരെ പരിശോധിക്കുകയാണ് അപ്പ്ഫ്രന്റ് സ്റ്റോറീസ്