1984 ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപവും തുടര്‍ന്നുണ്ടായ വംശീയ ഉന്മൂലനവും കോണ്‍ഗ്രസിന്റെ പദ്ധതിയാണെന്നാണ് പൊതുധാരണ. നമ്മൾ അങ്ങനെയാണ് വിശ്വസിക്കുന്നതും. ഇത് ശരിയായിരിക്കാം. മന്മോഹന് സിങ് അടക്കമുള്ളവര്‍ കലാപവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തോട് മാപ്പ് പറഞ്ഞിട്ടുണ്ട്. കലാപത്തെക്കുറിച്ചു പുറത്തിറങ്ങിയത് നിരവധി പുസ്തകങ്ങൾ, സിനിമകൾ.