നരേന്ദ്ര മോഡി അതിഥിയായി എത്തിയ മാൻ വേർസസ് വൈൽഡ് എന്ന ലോകോത്തര ടെലിവിഷൻ പരിപാടിയാണ് നാട്ടിലെ പ്രധാന സംസാരവിഷയം. മോഡി കാടും മലയും കയറുന്നതും, പുഴ നീന്തുന്നതും, ആനപ്പിണ്ടം മണപ്പിക്കുന്നതുമൊക്കെയാണ് അതിലെ ഹൈലൈറ്റ്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷണൽ പാർക്കിലൂടെ ഡിസ്കവറി ചാനലിന്റെ അവതാരകൻ ബെയർ ഗ്രിൽസുമൊന്നിച്ചു യാത്ര നടത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളുടെ ഉള്ളടക്കം മോദിയുടെ വിടുവായത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രകടനമായി. പുൽവാമ ഭീകരാക്രമണമുണ്ടായ ഫെബ്രുവരി പതിനാലിനായിരുന്നു ഇതിന്റെ ഷൂട്ടിംഗ്. ഇത് പരിശോധിക്കുകയാണ് അപ്പ്ഫ്രന്റ് സ്റ്റോറീസ്.