ബിജെപി ഭരണകാലത്ത് ഗോസംരക്ഷണത്തിന്റെ പേരിൽ സംഘപരിവാർ നടത്തിയ ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരയാണ് പെഹ്ലൂഖാൻ എന്ന ക്ഷീരകർഷകൻ. രാജസ്ഥാനിൽ അധികാരത്തിലിരുന്ന ബിജെപിസർക്കാർ തുടക്കംമുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. കേസിൽ ആറു പ്രതികളെയും കോടതി വെറുതെവിട്ടു. നീതി നിഷേധിക്കപ്പെട്ടുവെന്നും ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നും പെഹ്ലൂഖാന്റെ കുടുംബം പ്രതികരിച്ചു.