സമാനതകളില്ലാത്ത വിധം ഭീകരമായ തകർച്ചയെ നേരിടുകയാണ് ഇന്ന് ഇന്ത്യൻ ഓട്ടോമൊബൈൽ രംഗം. അതെ മാന്ദ്യമെങ്ങും രൂക്ഷമാകുകയാണ്. അശോക് ലെയ്ലാൻഡ്, ഹീറോ, ടിവിഎസ്, മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വൻകിട കമ്പനികൾ അവരുടെ തെരഞ്ഞെടുക്കപ്പെട്ട നിർമാണ യൂണിറ്റുകൾ താൽക്കാലികമായി അടച്ചിട്ടു. ഇവിടെ ഒരു യൂണിറ്റിൽ നിന്നും പിരിച്ചുവിടപ്പെടുന്ന താത്കാലിക ജീവനക്കാരുടെ എണ്ണം ശരാശരി മുന്നൂറാണ്. സ്ഥിരം തൊഴിലാളികൾക്ക് പോലും രക്ഷയില്ല ഈ കാലത്തു. ഇത് ബാധിക്കുന്നത് ഒരു വ്യക്തിയെയോ കുടുംബത്തെയോ മാത്രമല്ല ഒരു രാജ്യത്തിനെയാകെയാണ്. വാഹന വ്യവസായത്തെ നേരിട്ടോ അല്ലാതെയോ ഉപജീവനമാർഗമാക്കിയവർ. അതിൽ എൻജിനീയർസ് ഉണ്ട് ഇൻഷുറൻസ് മേഖലയിലുള്ളവർ, ഡീലര്ഷിപ്പ്കാർ, സ്പെയർ പാർട്സ് കച്ചവടക്കാർ തുടങ്ങി ട്രക്ക് ഡ്രൈവേഴ്സ് വരെ, ഏകദേശം മുപ്പത്തിയഞ്ചു മില്യൺ അഥവാ മൂന്നര കോടി ജനങ്ങൾ. ഇവരുടെ കുടുംബാംഗങ്ങൾ, ആശ്രിതർ അങ്ങനെ എണ്ണിയാലൊടുക്കാത്ത ജീവിതങ്ങളാണ് വഴിമുട്ടുന്നത്. ഇതിനെ കുറിച്ചു പരിശോധിക്കുകയാണ് അപ്പ്ഫ്രന്റ് സ്റ്റോറീസ്