എന്താണ‌് അറിവ‌്? എന്താണ‌് അറിവിലധിഷ‌്ഠിതമായ വൈഭവം? കേവല വിവരങ്ങളിൽനിന്ന‌് ആർജിക്കുന്ന അറിവുകളും ഈ വിവരങ്ങളിൽനിന്ന‌് ഒരാൾ ഉണ്ടാക്കിയെടുക്കുന്ന വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും രണ്ടാണ‌്.
ഈ വ്യാഖ്യാനങ്ങളുടെ തലത്തിലത്തുമ്പോഴാണ‌് അറിവിന‌് സാമൂഹിക–- രാഷ്ട്രീയ ഉള്ളടക്കം ഉണ്ടാകുന്നത‌്. അറിവിൻെറ ഉയർന്ന രൂപം കാണാനാകുന്നത‌് വിമർശം എന്ന തലത്തിലാണ‌്. വ്യഖ്യാനാത്മക ജ‌്ഞാനം വിവരത്തിൽനിന്ന‌് വ്യത്യസ‌്തമാണ‌്–- ഡോ. സുനിൽ പി ഇളയിടം സംസാരിക്കുന്നു.