ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നുളള പുതിയ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിർദ്ദേശം പിൻവലിച്ചിരിക്കുകതയാണ്. ദക്ഷിണേന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിഷേധങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഈ നീക്കം പിൻവലിച്ചിരിക്കുന്നത്.