വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരന്, കാമുകന് സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറയാനുള്ളതെല്ലാം പറഞ്ഞ രചനയായിരുന്നു മതിലുകൾ എന്ന ചെറുനോവൽ. മതിലുകൾ എഴുതി പതിറ്റാണ്ടുകൾക്ക് ശേഷം ആ നോവലിന് ഒരു സിനിമാ രൂപം കൈവന്നു. സാഹിത്യത്തിൽ ബഷീർ എന്ന ജീനിയസിന് എന്ത് സ്ഥാനമുണ്ടോ ആ സ്ഥാനം സിനിമയിൽ അലങ്കരിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ എന്ന പ്രതിഭ സംവിധാനം ചെയ്ത മതിലുകൾ എന്ന സിനിമയ്ക്ക് ഈ വർഷം മുപ്പതാണ്ടു തികയുകയാണ്.