BSNL നെ തകർക്കുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങിയത് നവലിബറൽ നയങ്ങളുടെ വരവോടെയാണ്. BSNL നെ തകർത്ത് സ്വകാര്യ കമ്പനികളെ തകർക്കുന്ന പദ്ധതി ഇന്നത്തെ കേന്ദ്രസർക്കാരിന്റെ അജൻഡയുടെ ഭാഗമാണ്. ബി എസ് എൻ എലിനെ സംരക്ഷിക്കുന്നതിനായി അനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയാണ് ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ. ഈ യൂണിയൻ്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ വി.എ.എൻ നമ്പൂതിരി, സ്വതന്ത്ര ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ വകുപ്പിനെക്കുറിച്ചും ബി എസ് എൻ എലിൻ്റെ രൂപികരണവും വളർച്ചയും തളർച്ചയും ഉണ്ടായ കാലഘട്ടത്തെക്കുറിച്ചും വിശദീകരിക്കുകയാണ്.