ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായടക്കമുള്ളവര്‍ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന സി ബി ഐ കോടതി ജഡ്ജിയായിരിക്കെ 2014 ഡിസംബര്‍ 1നാണ് ബി എച്ച് ലോയ മരണപ്പെടുന്നത്. ഇന്ന് പലരും മനപ്പൂർവ്വം, അല്ലെങ്കിൽ നിർബന്ധപൂർവ്വം മറക്കാൻ ശ്രമിക്കുന്ന കേസ് പുനരന്വേഷിക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ..