ഇന്ന് സിപിഐഎം ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് നോക്കിയ മലയാളികൾക്ക് ചെറിയ കൗതുകവും ആശ്ചര്യവുമുണ്ടായി. അതിനൊരു കാരണമുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷൻ തടയുമെന്ന ബിജെപി നേതാവിന്റെ ഭീഷണിയോടുള്ള പ്രതികരണമാണത്. കേരളത്തെക്കുറിച്ചായതുകൊണ്ടു മാത്രമല്ല ആ കുറിപ്പ് മലയാളികൾക്കിടയിൽ ചർച്ചയായത്. ആ കുറിപ്പിനൊടുവിൽ മലയാളത്തിലുള്ള ഒരു വരി കൂടി കണ്ടതുകൊണ്ടാണ്.