നമുക്ക് പരിചിതമായ ലോകക്രമത്തെ കൊറോണവൈറസ് എന്ന സൂക്ഷ്മാണു അട്ടിമറിച്ചിരിക്കുന്നു. അതിജീവിച്ചുകയറിക്കഴിയുമ്പോഴേയ്ക്കും ഭൂമി പഴയ ആ ഗ്രഹമായി തുടരില്ല. നമ്മൾ മനുഷ്യർ പഴയ ഹോമോസാപിയൻസായും തുടരുകയില്ല. അങ്ങനെയാണു പ്രവചനങ്ങൾ. ഇന്ന് അപ്പ് ഫ്രണ്ട് സ്റ്റോറീസ് പരിശോധിക്കുന്നു – കൊറോണ ലോകത്തെ എങ്ങനെ മാറ്റിമറിക്കും?