കാസർകോട്ട് നിന്നുള്ള ഒരു ഉമ്മയും രണ്ടു മക്കളും തിരുവനന്തപുരത്തെ ഭക്ഷണ പ്രേമികളെ കീഴടക്കിയിരിക്കുകയാണ് .തിരുവനന്തപുരം നഗരമധ്യത്തിലായിത്തന്നെ സെക്രട്ടറിയേറ്റിനടുത്തുള്ള വൈ.എം.സി.എ ബില്ഡിങ്ങിനോട് ചേർന്നാണ് രാത്രിമാത്രം പ്രവർത്തിക്കുന്ന ഈ തട്ടുകട സ്ഥിതിചെയ്യുന്നത്.ഫാത്തിമ അബ്ദുള്ള എന്ന ഉമ്മയും പിന്നെ മക്കളായ ഫസലും അഫ്സലുമാണ് ഈ തട്ടുകട നിയന്ത്രിക്കുന്നത്. തിരുവനന്തപുരത്തെ ഭക്ഷണപ്രിയരെ രാവുമുഴുവൻ ഇവർ ആകർഷിക്കുന്നത്തിന്റെ കാരണം മറ്റൊന്നുമല്ല, അവിടത്തെ വ്യത്യസ്തമായ രുചി മാത്രമാണ് .