പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെ കേരള രാഷട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്ന് വിശേഷിപ്പിച്ചാൽ തെറ്റാവില്ല. കാരണം, 54 വർഷങ്ങളായി, അതായത് പാലാ നിയോജകമണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായി കെഎം മാണിയുടെ പാർട്ടിയും യുഡിഎഫും തകർന്നടിഞ്ഞിരിക്കുന്നു. ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ അല്ലെങ്കിൽ വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനത്തിലോ പ്രവർത്തിക്കുന്ന ഇതു പോലുള്ള പാർട്ടികൾ അതിന്റെ സ്ഥാപകനെയോ പ്രധാനനേതാവിനെയോ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.