കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തിയിലെ കടലുണ്ടിയിലെ ബാലേട്ടന്റെ കടയിലേക്ക് ഉച്ചയൂണിനു എത്ര കിലോമീറ്ററുകൾ താണ്ടിയുമെത്തും ഭക്ഷണ പ്രേമികൾ. ശുദ്ധമായ പുഴമീനാണ് അവിടുത്തെ ഏറ്റവും വലിയ ആകർഷണം. പുഴയിൽ നിന്ന് പിടിച്ചു നിമിഷങ്ങൾക്കകം കടയിലെത്തുന്ന മീൻ അധികം വൈകാതെ തന്നെ തീന്മേശയിലെത്തും. പച്ചാട്ടിൽ ബാലകൃഷ്ണൻ എന്ന ബാലേട്ടനും ഭാര്യയും മക്കളും മരുമക്കളുമൊക്കെ തന്നെയാണ് ഇവിടെ പാചകം.