ക്രൈസ്തവ വിശ്വാസി സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് 2020 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള 4 വർഷ കാലയളവിൽ രാജ്യത്ത് ക്രൈസ്തവർക്ക് നേരേ രണ്ടായിരത്തിൽ പരം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (മണിപ്പൂരിൽ നടന്ന അക്രമസംഭവങ്ങൾ ഉൾപ്പെടുത്താതെയാണ് ഈ കണക്ക്). എന്നാൽ ഈ കാലയളവിൽ കേരളത്തിൽ ഒരു അക്രമസംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് സംഘടന നിരീക്ഷിക്കുന്നു.
ബിജെപി അധികാരത്തിലെത്തിയ 2014ൽ 147 അക്രമങ്ങൾ ഉണ്ടായെങ്കിൽ 2023ൽ ഇത് 720 ആയി വർധിച്ചു. 2014-2023 കാലത്ത് ക്രൈസ്തവർക്ക് നേരെയുണ്ടായ 3495 അക്രമസംഭങ്ങൾ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 4 വർഷങ്ങളിൽ രാജ്യത്താകെ ക്രൈസ്തവർക്ക് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട 2103 അക്രമങ്ങളിൽ 622ഉം ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നാണ്.

By Arabhy