മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നഗ്നമായ ചൂഷണത്തിന്റെയും രക്തമൂറ്റലിന്റെയും കേവലമായ അണ-പൈ ഇടപാടിന്റെയുമടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച മുതലാളിത്തം ആപാദചൂഡം ഓരോ രോമകൂപത്തിലും ചോരയും ചലവുമൊലിപ്പിച്ച് കടന്നുവരുന്നു.

​ഭീകരമായ വാക്കുകൾ, അല്ലെ? ഇത്രയ്‌ക്കൊക്കെ പറയണോ? എല്ലായിടത്തും ഉള്ളതല്ലേ തൊഴിലും തൊഴിലാളിയും തൊഴിലുടമയുമൊക്കെ? ഇതൊന്നും ഇല്ലെങ്കിൽ നാടെങ്ങനെ പുരോഗമിക്കും?