വംശീയതയുടെ അടിസ്ഥാനത്തില്‍ ഹിറ്റ്‌ലറുടെ കാലത്ത് നടപ്പിലാക്കിയ നിയമങ്ങളെ ന്യൂറംബര്‍ഗ് നിയമങ്ങള്‍ എന്നാണ് പറയുന്നത്. ഇത് പെട്ടെന്ന് ഒരുദിവസംകൊണ്ട് പൊട്ടിയുണ്ടായ നിയമങ്ങൾ ആയിരുന്നില്ല. 1933ൽ അധികാരത്തിലെത്തിയ കാലംമുതൽ വംശശുദ്ധിയെയും രക്തശുദ്ധിയെയും കുറിച്ച് ഹിറ്റ്‌ലർ ജനങ്ങളോട് പറയുന്നുണ്ടായിരുന്നു. ജർമൻ രക്തത്തിനു പുറത്തുള്ളവരെല്ലാം ജർമനിയുടെ ശത്രുക്കളാണെന്ന് പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളിൽനിന്നും വായനശാലകളിൽനിന്നും തങ്ങൾക്ക് സ്വീകാര്യത ഇല്ലാത്ത എല്ലാ പുസ്‌തകങ്ങളും നശിപ്പിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു.

By Vishnu