കേരള സംസ്ഥാന രൂപീകരണത്തിന് ഇന്ന് അറുപത്തിമൂന്ന് വർഷം പൂർത്തിയാകുന്നു. മലയാളികൾ പാർക്കുന്ന വ്യത്യസ്ത ഭൂവിഭാഗങ്ങൾ കൂട്ടിച്ചേർത്തു കേരളം രൂപീകരിച്ചതിനു പിന്നിൽ ഒട്ടേറെ ത്യാഗങ്ങളുടെയും സമരങ്ങളുടെയും കഥകളുണ്ട്. കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമായ നാഞ്ചിനാട് ഉൾപ്പെടുന്ന കന്യാകുമാരി കേരളത്തിന് നഷ്ടമായപ്പോൾ പീരുമേട്, ദേവികുളം താലൂക്കുകൾ കേരളത്തിൽ നിലനിർത്താൻ വലിയ ഇടപെടലുകൾ വേണ്ടിവന്നു. അതിനെക്കുറിച്ചു ചരിത്രകാരനും തിരുവനന്തപുരം ഗവണ്മെന്റ് വിമെൻസ് കോളേജ് അധ്യാപകനുമായ ഡോ. ജോയ് ബാലൻ വ്ലാത്താങ്കര സംസാരിക്കുന്നു.