ഗാന്ധിജിയെ കൊലപ്പെടുത്തിയതിലൂടെ ഇന്ത്യയിൽ തീവ്രവാദപ്രവർത്തനത്തിനു സമാരംഭം കുറിച്ച സംഘടനയാണ് ആർ എസ് എസ്. ഗാന്ധി വധത്തിനു ശേഷം നിരോധിക്കപ്പെട്ട ആ ഭീകരസംഘടന ഇന്ന് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന സ്ഥിതിയിലെത്തി. താലിബാൻ, ഐ എസ് ഐ എസ്, അൽ ക്വയ്ദ തുടങ്ങിയ സംഘടനകൾക്ക് തുല്യമോ അവയ്ക്കു മുകളിലോ ആയ തരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ ആർ എസ് എസ് സംഘടിപ്പിക്കുന്നു. രാജ്യത്തു നടന്ന എല്ലാ വർഗീയ കലാപങ്ങളിലും പങ്കാളിത്തമുണ്ടെന്ന് കലാപങ്ങൾ അന്വേഷിച്ച ജുഡീഷ്യൽ കമീഷനുകൾ പരാമർശിച്ചിട്ടുണ്ട്.