പരിഷ്കൃത സമൂഹത്തിലെ മനുഷ്യനും ആദിമ സമൂഹത്തിലെ മനുഷ്യനും തമ്മിലുള്ള അന്തരം നേർത്തൊരു പാളിയാണെന്നു കാട്ടിത്തരുന്ന സിനിമയാണ് ജെല്ലിക്കെട്ട്. ആൾക്കൂട്ട മനോഭാവമാണ് സിനിമയിൽ അടിമുടി വിശകലനം ചെയ്യുന്നത്. അമിത പുരുഷാധികാര പ്രവണതകൾ എന്നത് പ്രാചീന കാലത്തുണ്ടായിരുന്നതാണെന്നു വിശ്വസിക്കുന്ന സമൂഹത്തിന്റെ യഥാർത്ഥ മുഖം സിനിമയിൽ അനാവരണം ചെയ്യുന്നു.