അങ്ങനെ വീണ്ടും വീണ്ടും കീഴ്വഴക്കളും ആചാരങ്ങളും ലംഘിക്കപ്പെടുകയാണ്.. പേടിക്കണ്ട, ഇത് വിശ്വാസവുമായ ബന്ധപ്പെടതൊന്നുമല്ല. ഒരു കാപ്പിക്കടയിലെ ചെറിയ വിശേഷം. സ്ത്രീ പ്രവേശം വിലക്കപ്പെട്ട ഇന്ത്യൻകോഫീ ഹൗസിലെ അണിയറയിൽ ഇനി പെൺമൊഴി കേൾക്കാം. സത്യമാണ് മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണശാലയും ചർച്ചാ വേദിയുമായ ഇന്ത്യൻ കോഫിഹൗസിൽ ജീവനാക്കാരായി ഇനി സ്ത്രീകളുമുണ്ടാകും.. തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിനോട് ചേർന്നുളള ഇന്ത്യൻകോഫീ ഹൗസിൽ ജീവനക്കാരായി രണ്ട് സത്രീകൾ എത്തിയതോടെ 6 പതിറ്റാണ്ട് നീണ്ട ഇന്ത്യൻകോഫിഹൗസിന്റെ ചരിത്രം തിരുത്തിയെഴുതപ്പെട്ടു.. ഷീനയും ശ്രീക്കുട്ടിയുമാണ് ആ രണ്ട് പേർ. ആശ്രിതനിയമനം വഴി ജോലിയിൽ പ്രവേശിച്ചവർ.. സംസ്ഥാനത്തെ മറ്റു കോഫീ ഹൗസുകളിലും പടിപടിയായി വനിതാ ജീവനക്കാരെ നിയമിക്കുവാനാണ് തീരുമാനം..