തന്ത്രമെന്നാൽ ബ്രാഹ്മണ തന്ത്രമാണ് എന്നാണ് നമ്മുടെ പൊതു ധാരണ. പൂജ പഠിക്കുക എന്നാൽ ബ്രാഹ്മണ പൂജ പഠിക്കുക എന്നും.ഒരു കാലത്തു നമ്മൾ നമ്മുടെ ദേവതമാർക്ക് നിവേദിച്ചത് മദ്യവും മാംസവുമായിരുന്നു. പിന്നീട് നമ്മുടെ ദേവതമാർ ശുദ്ധ സസ്യാഹാരികളായി. ക്ഷേത്ര തന്ത്ര വിധികളിൽ ബോധപൂർവം നടത്തിയ ബ്രാഹ്മണവൽക്കരണത്തിന്റെ തുടർച്ചയാണ് ഈ മാറ്റം. തന്ത്രത്തിന്റെ ചരിത്രം പഠിക്കുകയെന്നത് ഈ സാഹചര്യത്തിൽ പ്രസക്തമാണ്. അത് അറിവിന്റെ ജനാധിപത്യവൽക്കരണത്തിന്റെ കൂടി ഭാഗമാണ്. സംസ്കൃത പണ്ഡിതനും പ്രമുഖ ക്ഷേത്ര തന്ത്ര വിദഗ്ധനുമായ ടി എസ് ശ്യാംകുമാർ എന്ത് പറയുന്നു എന്ന് നോക്കാം.