കേവലം വോട്ട് രാഷട്രീയത്തിന് വേണ്ടിയും നേതാക്കന്മാരുടെ ബിസിനസ്സ് ഉന്നമനത്തിനു വേണ്ടിയും മാത്രം പ്രവർത്തിക്കുന്ന സംഘടനയായി മുസ്ലീംലീഗ് മാറിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ മുസ്ലിങ്ങളുടെ പേരിൽ സംഘപരിവാറിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, മുത്തലാഖ് വിഷയം, എൻഐഎ നിയമഭേദഗതി, എസ്ഡിപിഐ- ലീഗ് സംഘർഷങ്ങൾ എന്നിങ്ങനെയുളള സമീപകാല സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ മതി ഇത് മനസ്സിലാക്കാൻ..