ഇന്നത്തെ കോൺ
ഗ്രസ് നാളത്തെ ബിജെപി, പകൽ കോൺഗ്രസ്സ് രാത്രി ബിജെപി, ഖാദറിനുള്ളിലെ കാവി കളസം എന്നിവയൊക്കെ പറഞ്ഞ് പഴകി മുനയൊടിഞ്ഞ പ്രയോ
ഗമാണെങ്കിലും വീണ്ടും വീണ്ടും പറയാതിരിക്കാൻ കഴിയുന്നില്ല. മുൻ മുഖ്യമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങി എഐസിസി ജനറൽ സെക്രട്ടറിമാർ വരെ യാതൊരു മടിയും കൂടാതെ പടലയോടെ ബിജെപിയിലേക്ക് കാലുമാറിക്കഴിഞ്ഞു. ചന്തയിൽ മീൻ വാങ്ങുന്നപോലയാണ് എംഎൽഎമാരെയും എംപിമാരെയും ബിജെപി വിലയ്ക്ക് വാങ്ങുന്നത്..കർണാടകത്തിലെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ അയൽ സംസ്ഥാനമായ ഗോവയിൽ നിന്നാണ് ഇപ്പോൾ കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടരാജി. പ്രതിപക്ഷ നേതാവുൾപ്പെടെ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു.
