വിവരസാങ്കേതിക വിദ്യ സമൂഹത്തിലെ സമസ്ത മേഖലകളിലും ഉപയോഗിക്കുന്നതിനു വേണ്ട നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.. അതിന്റെ ഭാഗമായി ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാക്കാനാണ് തീരുമാനം. കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. 10 Mb പെർ സെക്കൻഡ് സ്പീഡിൽ 1 ജിബി ഡാറ്റയായിരിക്കും ഉപയോഗിക്കാൻ കഴിയുക.