രാജ്മോഹൻ ഉണ്ണിത്താൻ

വാ തുറന്നാൽ രാഷ്ട്രീയ എതിരാളികളെ ലൈംഗികച്ചുവയുള്ള വാക്കുകൊണ്ട് അധിക്ഷേപിക്കാൻ മടിയില്ലാത്തയാളാണ് കാസർകോട്ടെ സ്ഥാനാർഥി. അധിക്ഷേപിക്കലാണ് ഈ നേതാവിന്റെ ശീലം. സംശയമുള്ളവർക്ക് എമ്പാടും പത്രവാർത്തകൾ നോക്കാം, ഈ പൊതു പ്രവർത്തകന്റെ ലൈംഗികാധിക്ഷേപങ്ങൾക്ക് ഇരയായവരിൽ സൂഫിയ മദനി തൊട്ട് ശോഭാ സുരേന്ദ്രൻ വരെയുണ്ട്, അതാണ് റേഞ്ച്!

കെ സുധാകരൻ

സൂര്യനെല്ലി പെൺകുട്ടിയെ വ്യഭിചരിച്ചു നടന്നവളെന്ന് അധിക്ഷേപിക്കാൻ ഒരൊറ്റ നേതാവിനേ നാവുപൊങ്ങിയിട്ടുള്ളൂ. അദ്ദേഹമാണ് കണ്ണൂരിൽ സ്ഥാനാർഥി. സൂര്യനെല്ലി കേസിൽ ആദ്യപേരുകാരിലൊരാളായ കോൺഗ്രസ് നേതാവ് പി ജെ കുര്യനെ ന്യായീകരിക്കാനായിരുന്നു ആ വെർബൽ റേപ്പ്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവായ പെൺകുട്ടിയെ ഒരു യുവജനനേതാവ് ഇരയാക്കിയ ഒരു സംഭവമുണ്ട്. യുവജനനേതാവിനെ ഗൾഫിലേക്ക് കടത്തി സംരക്ഷിച്ചത് കണ്ണൂരിലെ ഈ സ്ഥാനാർത്ഥിയാണ്. അതും, നിയമവിരുദ്ധ പാസ്പോർട്ടുണ്ടാക്കിക്കൊണ്ട്!

പി കെ കുഞ്ഞാലിക്കുട്ടി

രണ്ടു പെൺകുട്ടികളുടെ ദുരൂഹമരണങ്ങൾക്ക് വഴിവെച്ചതടക്കമുള്ള കുപ്രസിദ്ധമായ കേസ് കേരളം ഒരിക്കലും മറക്കില്ല. ഇരയായ പെൺകുട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പു കാലത്ത് പല ലീഗ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അതൊക്കെയും ഈ നേതാവിനോടുള്ള അന്നത്തെ ഗ്രൂപ്പ് വിദ്വേഷംകൊണ്ട് മാത്രമാണെന്ന്, അതേയാൾ അപ്രമാദിയായി ഉയർന്നുവന്നതോടെ നമ്മൾ മനസ്സിലാക്കണം.

കെ മുരളീധരൻ

വടകരയിലെ നേതാവിനെക്കുറിച്ച് ഒരു പുസ്തകമെഴുതിയാൽ അത് പുതിയ കാമശാസ്ത്രമാകുമെന്നു ആരോപിച്ചത് മറ്റാരുമല്ല, തൊട്ടപ്പുറത്ത് കാസർകോട്ട് മത്സരിക്കുന്ന നേതാവാണ്. പറഞ്ഞയാൾ അതൊന്നും പിൻവലിച്ചത് നമ്മൾ അറിഞ്ഞിട്ടില്ല. അപ്പൊ, അതും സ്വന്തം സ്വാർത്ഥത്തിനു വേണ്ടി മാത്രമായിരുന്നു, നേതാവിന്റെ ക്രിമിനൽ കുറ്റം പുറത്തുകൊണ്ടുവരാൻ ആയിരുന്നില്ല. കെപിസിസി ആസ്ഥാനത്തെപ്പോലും ഈ നേതാവ് ക്രിമിനൽ പ്രവർത്തനത്തിന് ഉപയോഗിച്ചെന്നുവരെ കാസർകോട്ടെ സ്ഥാനാർഥി വിളിച്ചുപറഞ്ഞിരുന്നു.

ടി സിദ്ദിഖ്

കാൻസർ രോഗിയായ ഭാര്യയെ ഉപേക്ഷിച്ച നേതാവിനാണ് വയനാട് സീറ്റ്. ഗാർഹികപീഡനത്തിന് ഇപ്പോഴും കേസ് നേരിടുന്നു, ഈ സ്ഥാനാർത്ഥി. നേതാവിനെതിരെ ആദ്യഭാര്യ ഇക്കഴിഞ്ഞ ദിവസംപോലും വികാരതീവ്രമായ കുറിപ്പ് ഫേസ്ബുക്കിൽ ഇട്ടിരുന്നു.

ഇ ടി മുഹമ്മദ് ബഷീർ

പ്രമുഖ ലീഗ് നേതാവ് ജബ്ബാർ ഹാജി എന്ന പറമ്പൻ ജബ്ബാർ, ഒരു യുവതിയെ വീട്ടിൽ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിനു ശ്രമിച്ചത് അത്രക്ക് പഴയ കഥയല്ല. പുറംലോകമറിയാതെ അത് ഒത്തുതീർപ്പാക്കിയത് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥിയാണ്. യുവതി, വനിതാകമീഷന് നൽകിയ പരാതിയിൽ ഈ നേതാവിനെതിരെ പറഞ്ഞിരുന്നു. നേതാവിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലെ വാക്കുകൾ പാലിച്ചില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു.

വി കെ ശ്രീകണ്ഠൻ

ആദിവാസി സമൂഹത്തിൽ നിന്നുയർന്നു വരുന്ന അപൂർവ്വം നേതാക്കൾക്കുപോലും സ്വന്തം പാർട്ടിയിൽ വിലനൽകാത്തവരാണ് പാലക്കാട്ട് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. മഹിളാ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയായിരിക്കെയാണ് ഈ അഗളി ആനക്കട്ടി സ്വദേശിനിക്ക് സ്വന്തം നേതാവിനെ തുറന്നുകാണിക്കേണ്ടി വന്നതെന്നോർക്കണം. സ്ത്രീത്വത്തെ അപമാനിച്ചുവെന്നു നേതാവിനെതിരെ, ആദിവാസി വനിതാനേതാവ് അഗളി എ എസ് പിക്ക് വ്യക്തമായി പരാതി നൽകി. രാത്രിയിൽ ഫോൺവഴി അതിക്രമം നടത്തിയത് ഭർത്താവ് റെക്കോർഡ് ചെയ്തതിന്റെ രേഖ സഹിതമായിരുന്നു കഴിഞ്ഞതിനു തൊട്ടുമുമ്പത്തെ വർഷം പരാതിനൽകിയത്. വിക്റ്റോറിയ കോളേജിൽ തെരഞ്ഞെടുപ്പിനുനിന്ന വനിതാസ്ഥാനാർത്ഥികൾക്കെതിരെയും ഇതേ നേതാവ് സ്വന്തം സംസ്കാരം കാട്ടിയിരുന്നു.

ടി എൻ പ്രതാപൻ

കോൺഗ്രസിന്റെ തന്നെ മുൻ നഗരസഭാ കൗൺസിലറിൽനിന്നു പരാതി നേരിടേണ്ടി വന്ന അന്നത്തെ ഡിസിസി പ്രസിഡന്റാണ് തൃശൂരിൽ ജനവിധി തേടുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനു വനിതാകമീഷനിലും മനുഷ്യാവകാശ കമീഷനിലും സ്വന്തം പാർട്ടിക്കാരി ഈ നേതാവിനെതിരെ പരാതി നിലവിലുണ്ട്.

ബെന്നി ബഹനാൻ

സോളാർ അഴിമതിക്കേസ് ഉമ്മൻചാണ്ടി മത്സരിക്കാത്തതുകൊണ്ടുമാത്രം മാഞ്ഞുപോവുമെന്നു കരുതേണ്ട. ആ ലൈംഗികപീഡനക്കേസ് ഒതുക്കാൻ ഇരയോട് ചാലക്കുടി സ്ഥാനാർത്ഥി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പടക്കം നമ്മൾ കേട്ടതാണ്. സോളാർ അന്വേഷണ റിപ്പോർട്ടിലെ പേജുകളിലും ചാലക്കുടി സ്ഥാനാർത്ഥിയുടെ ഇടപെടൽ ക്ലിയറാണ്.

ഹൈബി ഈഡൻ

ബലാൽസംഗക്കേസ് നേരിടുന്ന പ്രതിയാണ് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി. അതും സോളാർ കേസുതന്നെ. കേസ് അന്വേഷിക്കാൻ ഉമ്മൻചാണ്ടിതന്നെ നിയമിച്ച കമ്മീഷനായിട്ടും, ശിവരാജൻ കമീഷൻ ഈ നേതാവിനെപ്പറ്റി റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്നോർക്കണം!

അടൂർ പ്രകാശ്

സോളാർ കുറ്റകൃത്യത്തിലെ മറ്റൊരു പ്രതിയാണ് ആറ്റിങ്ങൽ സ്ഥാനാർത്ഥിയും. വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് ഇരയാക്കിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസിലെ പ്രതിയാണ് ഈ സ്ഥാനാർഥി.

ശശി തരൂർ

ഭാര്യയുടെ ദുരൂഹമരണത്തിൽ ഗാർഹികപീഡനത്തിനും ആത്മഹത്യാപ്രേരണക്കും കുറ്റവാളിയെന്ന് കരുതപ്പെടുന്ന നേതാവാണ് തിരുവനന്തപുരത്തെ സ്ഥാനാർഥി.

എൻ കെ പ്രേമചന്ദ്രൻ

ഏറെക്കാലവും ഇടതുപക്ഷത്തുനിന്നതുകൊണ്ടുള്ള നന്മപോലും കളഞ്ഞുകുളിച്ച നേതാവാണിന്ന് കൊല്ലത്തെ സ്ഥാനാർത്ഥി. സ്ത്രീമുന്നേറ്റത്തെ ചെറുക്കാൻ നോക്കിയ ശബരിമല പ്രക്ഷോഭത്തിന് കൈയയച്ചു പിന്തുണയായിരുന്നു, കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടേത്.

ഷാനിമോൾ ഉസ്മാൻ

ഇത്രയും അതിക്രമകാരികൾക്കെതിരെ നാവുയർത്തുമെന്നു കരുതേണ്ട നേതാവാണ് ആലപ്പുഴയിൽ മത്സരിക്കുന്നത്. സ്ത്രീമുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ട് നടന്ന ആർത്തവവിരുദ്ധ വനിതാജാഥ നയിക്കുകയായിരുന്നു ഈ വനിതാ നേതാവ്!

ഒരു സമൂഹത്തിന്റെ പുരോഗതി അളക്കാൻ ആ സമൂഹത്തിൽ സ്ത്രീകൾക്കുള്ള പദവി നോക്കിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്, നമ്മുടെ ഭരണഘടനാ ശില്പി ബാബാ സാഹേബ് അംബേദ്‌കർ.

ഈ സ്ഥാനാർഥിനേതാക്കൾ സ്ത്രീപദവിക്ക്‌ നൽകുന്ന വിലയാണ് നമ്മൾ കണ്ടത്. അവരുടെ സ്ത്രീവിരുദ്ധതയോട് സ്ത്രീകൾ ഒത്തുതീർപ്പാവണമെന്നോ?സ്ത്രീകൾ ഒരുമിച്ചു പറയും: നടക്കില്ല!