അന്യഭാഷ സംഗീത സംവിധായകരില്‍ മലയാള ഭാഷയുടെ ആത്മാവ് തൊട്ടറിഞ്ഞ സംഗീത സംവിധായകനായിരുന്നു എം ബി ശ്രീനിവാസൻ എന്ന എം ബി എസ്. കർണാട്ടിക് സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പാശ്ചാത്യ സംഗീതത്തിലും അറിവ് സമ്പാദിച്ച എം.ബി.എസ് 1959-ഓടെ സിനിമാസംഗീതത്തിലേക്ക് പ്രവേശിച്ചു. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾക്ക് സംഗീതം പകർന്നു. മാർച്ച് 9 എം ബി എസ്സിന്റെ ഓർമ്മദിനമായിരുന്നു.