സമ്പന്നൻ അതിസമ്പന്നനാവുന്നു. സാധാരണക്കാരൻ ദാരിദ്ര്യത്തിലേക്കും ദരിദ്രൻ കൊടുംപട്ടിണിയിലേക്കും പോകുന്നു. അസമത്വങ്ങളുടെ ഇന്ത്യൻ ചിത്രമാണ് ആഗോളീകരണാനന്തര ഇന്ത്യയിൽ വെളിപ്പെടുന്നത്. ഇന്ത്യൻ റെയിൽവേ, പ്രതിരോധ കേന്ദ്രങ്ങൾ തുടങ്ങി തന്ത്രപ്രധാനമായ മേഖലകളെല്ലാം സ്വകാര്യവത്കരിക്കപ്പെടുകയാണ് മോഡി ഭരണത്തിൽ. തകിടം മറിയുന്ന ഇന്ത്യൻ സമ്പദ്ഘടനയുടെ, വർത്തമാന ഇന്ത്യയുടെ, യഥാർത്ഥ മുഖം.