കേരളം നേടിയ സാമൂഹിക പുരോഗതി ലോകം അത്ഭുതതോടെയാണ് കണ്ടത്. പ്രതിശീര്‍ഷ വരുമാനം കുറവായിരിക്കുമ്പോള്‍ തന്നെ വ്യക്തമായ ഇടപെടലുകളിലൂടെ സാമൂഹിക പുരോഗതി നേടാന്‍ കഴിഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ നേട്ടതെ സൂക്ഷ്മമായി പഠിച്ച സാമ്പത്തിക ശാസ്ത്രഞ്ജന്മാരില് അഗ്രഗണ്യനാണ് നോബല്‍ സമ്മാന ജേതാവും കൂടിയായ പ്രൊഫസർ അമർത്യ സെൻ. ജാദവ്പൂർ സർവകലാശാല സംഘടിപ്പിച്ച ചര്‍ച്ചയില്‍ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രൊഫ. അമര്‍ത്യ സെന്സെൻ ഇങ്ങനെ പറയുന്നു.
ഇന്ന് പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും കേരളം വളരെയേറെ മുന്നേറിയിരിക്കുന്നു എന്നതാണ് സത്യം. മാനവ വിഭവ വികസനം സാമ്പത്തിക നേട്ടത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ഇന്ന് കേരളം. ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്താണ് കേരളം. നിലവില്‍ ചെലവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനം എന്ന സ്ഥാനം കൂടി അലങ്കരിക്കുന്നു കേരളം.
1957 ൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ രൂപീകരിച്ചതിനുശേഷം മാത്രമാണ് കേരളം ഭൂപരിഷ്കരണം നടപ്പിലാക്കാന്‍ തുടങ്ങിയത്. അക്കാലത്ത് ഇ.എം.എസിന്റെ ഉപദേശകന് എന്ന നിലയിൽ ഞാൻ പ്രവർത്തിച്ചിരുന്നു. ആ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തന്റെ പങ്ക് അഭിമാനപൂർവ്വം സ്മരിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള വൈവിധ്യമാർന്ന രാജ്യം പുരോഗതി നേടാനായി കേരളത്തെപ്പോലെ മാനവ വികസന വശങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ അടിസ്ഥാന സകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് അനിവാര്യമാണ്. മാർക്സും മാർക്സിയൻ ചിന്തയും ആഴത്തിൽ സ്വാധീനം ചെലുത്തിയ ഒരു മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയ്ക്കാണ് താനിത് പറയുന്നത്.
ഇന്ത്യ ബംഗ്ലാദേശിനും പിറകിൽ
ഭൂപരിഷ്കരണത്തിലൂടെ പശ്ചിമ ബംഗാളിൽ ഇടതുപക്ഷം കാർഷിക വിപ്ലവത്തിനായി ഒരു പ്രശംസനീയമായ നടപടി സ്വീകരിച്ചെങ്കിലും അവർ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണമായിരുന്നു. ബംഗ്ലാദേശിന്റെ വികസന നിരക്കിനെയും അദ്ദേഹം അഭിനന്ദിച്ചു. 15 വർഷം മുമ്പ് ബംഗ്ലാദേശ്, ഇന്ത്യയ്ക്കും ബംഗാളിനും പിറകിലായിരുന്നു. എന്നാൽ ഇപ്പോൾ ബംഗാളിനേക്കാളും ഇന്ത്യയേക്കാളും മനുഷ്യവികസനം നേടിയിരിക്കുന്നു ബംഗ്ലാദേശ്. എന്തിന് മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളേക്കാളും മുന്നിലാണ് ഇപ്പോള്‍ ആ രാജ്യം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, ശിശൂ മരണ നിരക്ക്, പ്രസവ മരണ നിരക്ക് എന്നിങ്ങനെയുള്ള സൂചികകൾ എടുത്ത് നോക്കിയാന്‍ ഇതു വ്യക്തമാക്കും.
മാർക്സിസ്റ്റ് വിരുദ്ധതയുടെ ഇര
അമ്പതുകളില്‍ പോലും അന്നത്തെ ദിനപത്രങ്ങൾ മാർക്സിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളാല്‍ തന്നെ വല്ലാതെ അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും അതിന്റെ ഭാഗമായാണ് ജാദവ്പൂർ സർവകലാശാലയിലെ ജോലി ഉപേക്ഷിച്ച് കേംബ്രിഡ്ജിലേക്ക് മടങ്ങി പോകേണ്ടി വന്നത്.
ബംഗാളികളുടേതല്ലാത്ത ജയ് ശ്രീറാം
“ജയ് ശ്രീറാം” എന്ന മുദ്രാവാക്യത്തിന് ബംഗാളി സംസ്കാരവുമായി ഒരു ബന്ധവുമില്ല. ഇതിനു മുന്‍പ് ഇത്തരത്തില്‍ ജയ് ശ്രീറാം മുഴക്കുന്നത് താന്‍ കേട്ടിട്ടില്ല. ഇപ്പോള്‍ ജനങ്ങളെ തല്ലിച്ചതക്കാനായാണ് ഈ മുദ്രാവാക്യം വിളിക്കുന്നത്. ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭയക്കുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ വിഷയമായി നമ്മള് കാണേണ്ടതാണ്.