ലോകം മുഴുവൻ സംഗീതപരിപാടികളുമായി യാത്ര ചെയ്ത സംഗീതജ്ഞൻ. പക്ഷേ സ്വന്തം നാട്ടുകാർക്ക് അപരിചിതൻ. ഒരുപക്ഷേ ഈ ദുര്യോഗം നേരിടുന്ന ഏക സംഗീതജ്ഞൻ പോളി വർഗീസ് ആയിരിക്കും. മോഹൻ വീണ എന്ന അതിസങ്കീർണമായ സംഗീത ഉപകരണത്തിൽ വൈഭവം തെളിയിച്ചവര്‍ ലോകത്ത് തന്നെ വിരലിലെണ്ണാവുന്നവർ മാത്രം. അതിൽ ഒരാൾ നമ്മുടെ നാട്ടുകാരനാണ്. പക്ഷേ നമുക്ക് ഇനിയും പോളിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടല്ല. ചെറുപ്പത്തിലേ ക്ലാസിക്കൽ സംഗീതത്തിൽ ഭ്രമിച്ച പോളി കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞ് ഗുരുവിനെ തേടി അലഞ്ഞ നാടോടി. ബാവുൾ-സൂഫി സംഗീതപാരമ്പര്യത്തിന്റെ ഭാഗമായ അവധൂത പാരമ്പര്യത്തിന് ഉടമ. കവിയായും സിനിമ നാടക നടനായും ചെന്നൈയിലെ കടപ്പുറത്തെ മുക്കുവ കുട്ടികൾക്ക് പാട്ട് പഠിപ്പിച്ചു കൊടുക്കുന്ന ഗുരുവായും പോളി വർഗീസ് നമുക്കൊപ്പമുണ്ട്. സംഗീതത്തെ ഗൗരവമായി കാണുന്നവർക്ക് സംഗീതത്തെക്കുറിച്ച് പഠിക്കുന്നവർക്ക് വിശ്വമോഹൻ ഭട്ടിന്റെ പ്രിയശിഷ്യൻ. പോളി വർഗീസ് സംഗീത യാത്രയെക്കുറിച്ച്