കേരളത്തെ ഇന്നു കാണുന്ന നിലയിലേക്ക് മാറ്റിയെടുതത്തില്‍ പ്രവാസികൾക്ക് ഒരു പങ്കുണ്ടെന്ന് നിസംശയം പറയാം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി, നമ്മുടെ സംസ്ഥാനം നേടിയ നേട്ടങ്ങൾക്ക് പിന്നിൽ പ്രവാസത്തിന്റെ വലിയ കഥകളുണ്ട് . ഒരു കൂട്ടം മനുഷ്യര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് , അധ്വാനിച്ച്, നാടിനെ പോറ്റിവളർത്തിയ കഥയാണത്ത്. അതുകൊണ്ടു സ്വന്തം നാട്ടില്‍ തിരിചെത്തുമ്പോള്‍ അവര്‍ക്കു വേണ്ടി ഒരു സമൂഹം എന്ന നിലയില്‍ നമ്മുക്ക് എന്തു ചെയ്യാനാകും എന്നു ആലോചികേണ്ടതാണ്. കേരള സര്‍ക്കാറിന്റെ പ്രവാസി ഡിവിഡന്റെ ഫണ്ട് പദ്ധതി ഇതിനു ഒരു പരിഹാരം നിര്‍ദേശിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നു അപ്ഫ്രണ്ട് സ്റ്റോറീസ്.