കുറച്ചധികം കാലമായി നടന്നു കൊണ്ടിരിക്കുന്ന യു.എസ്-ചൈനീസ് വാണിജ്യ യുദ്ധം ഭാഗമായാണ് യു.എസ്. കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ എന്റിറ്റി ലിസ്റ്റില്‍ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളില്‍ ഒന്നായ വാവെയ് അമേരിക്ക ഉള്‍പ്പെടുത്തിയത്. കരിമ്പട്ടികയില്‍ ഉള്പെടുത്തിയതോടെ ഗൂഗിള്‍, ക്വാല്‍ക്കോം, ഇന്റെല്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളുടെ ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് സേവനങ്ങള്‍ വാവെയ്ക്ക് ലഭിക്കാതെ ആയി. ഇതാണ് ഇപ്പോള്‍ ടെക് ലോകത്ത് ആശങ്ക പടര്‍ത്തുന്നത്.