ഫുട്ബോൾ ഭ്രാന്തന്മാരുടെ നാടാണ് കോഴിക്കോടും മലപ്പുറവും. ഫുട്ബോളെന്ന് കേട്ടാൽ എന്തുവിലകൊടുത്തും അവിടെ എത്തുന്നവർ, ഫുട്ബോൾ സംഘടനത്തിൽ മികവ് കാണിച്ചവർ. കോഴിക്കോട് സൃഷ്ടിച്ച ഫുട്ബോൾ താരങ്ങളെയും ഫുട്ബോൾ കാണികളെയും കുറിച്ച് ഒരുപാട് നാം കേട്ടതാണ്. എന്നാൽ ഇന്ന് കോഴിക്കോട് മലപ്പുറം ഭാഗത്തു വ്യാപകമാകുന്നത് ഫുട്ബോൾ ഗ്രൗണ്ടുകളല്ല പകരം തർഫുകളാണ്, അഞ്ചു പേർക്കും ഏഴുപേർക്കും ഒൻപതുപേർക്കും ഒരുവശത്തു നിന്ന് കളിക്കാവുന്ന തർഫുകൾ. ഈ തർഫുകൾ ഫുട്ബാളിൽ എന്ത് മാറ്റമാണ് വരുത്താൻ പോകുന്നത്? ഫുട്ബോളിന് അപായമണി ഏൽക്കുകയാണോ? അല്ലെങ്കിൽ കൂടുതൽ പേർ ഫുട്ബോളിലേക്കു മുഴുകാൻ ഇത് കാരണമാവുകയാണോ? കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ സജീവമാകുന്ന സെവെൻസും, ആ സെവൻസ് ഫുട്ബോൾ സംഘാടനം സൃഷ്ടിക്കുന്ന ഒരു സംസ്കാരവും ടർഫ് മൂലം നഷ്ടമാകുമോ? ഇത് പരിശോധിക്കുകയാണ് അപ്പ് ഫ്രന്റ് സ്റ്റോറീസ്.