ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം നടന്നാൽ, ആരുടെ പക്ഷത്തെന്നു ചോദിച്ചാൽ ഉറച്ച ശബ്ദത്തിൽ പറയണം, “ഞാൻ സമാധാനത്തിന്റെ പക്ഷത്ത്.” കാരണം എന്താണ് എന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.
ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ ജയിച്ചുവന്നപ്പോഴേക്കും സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തകർന്ന് തരിപ്പണമായി എന്നത് ഓർക്കുക. ആൾ നഷ്ടവും സമ്പത്തിക നഷ്ടവും എത്രയായിരുന്നു?
യുദ്ധസമയത്ത് എല്ലാവരും അക്രമാസക്തമായ ദേശസ്നേഹം വളർത്തുമ്പോൾ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ പ്രൊഫസറായ ബർട്രൻഡ് റസ്സൽ സമാധാനത്തിനുവേണ്ടിയാണ് വാദിച്ചത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരെ അപമാനിക്കുകയാണ് റസ്സൽ ചെയ്യുന്നതെന്ന് ഭരണകൂടം വിലയിരുത്തി. റസ്സൽ മാപ്പു പറയണമെന്ന് എല്ലാ മാധ്യമങ്ങളും പറഞ്ഞു. ഒരു വർഷം കഴിഞ്ഞപ്പോൾ എന്തുണ്ടായി? കണ്ടു നോക്കൂ…